ഒരു മൈൽഡ് ഫോർക്ക്.. പേടിച്ച് പോയ സൂര്യൻ! 😀

in Steem Malayalam5 years ago

സ്റ്റീമിറ്റിനെ ട്രോൺ സ്ഥാപകൻ ജസ്റ്റിൻ സൺ വാങ്ങിയ വിവരം ഇതിനകം അറിഞ്ഞു കാണുമല്ലോ. കഴിഞ്ഞ ആഴ്ച ഈ വാർത്ത കാട്ടുതീ പോലെ പടരുകയും ഈ രണ്ട് കറൻസികളും അവയുടെ വിലയിൽ വലിയ മുന്നേറ്റം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. സത്യത്തിൽ സ്റ്റീമിറ്റിന്റെ ഏഴയലത്ത് പോലും വരാൻ യോഗ്യത ഇല്ലാത്ത സാധനമാണ് ട്രോൺ. അവരുടെ ആക്റ്റീവ് യൂസർ ബേസ് വളരെ കുറവാണ്. ഉള്ളതിൽ ഭൂരിപക്ഷവും ഗാംബ്ളിംഗ് ഡി ആപ്സിൽ വിന്യസിച്ചിരിക്കുന്ന ബോട്ടുകളും. പക്ഷേ മാർക്കറ്റിംഗിൽ ട്രോൺ ടീമിനുള്ള നൈപുണ്യം എടുത്തു പറയേണ്ടതാണ്!

images (1).jpeg

ഏതായാലും ഈയൊരു കൈമാറ്റം നമ്മെ സംബന്ധിച്ചിടത്തോളം തികച്ചും ഗുണപരമായാണ് തോന്നുന്നത്. പക്ഷേ Ninja Mine ചെയ്തെടുത്ത കോടിക്കണക്കിന് സ്റ്റീംസ് ജസ്റ്റിനെ പോലൊരാൾ കൈവശം വച്ചിരിക്കുന്നത് സ്റ്റീമിറ്റിന്റെ സ്ഥാപിത ആശയങ്ങളിലൊന്നായ 'വികേന്ദ്രീകരണ'ത്തെ സാരമായി ബാധിക്കും എന്ന ആശങ്ക നിലനിൽക്കുക തന്നെ ചെയ്യുന്നു. ഇതിനെ മുന്നിൽ കണ്ടുകൊണ്ട് സ്റ്റീം വിറ്റ്നസുകൾ അപ്രതീക്ഷിതമായൊരു Mild Fork നടത്തി. ഇത് താത്കാലിവും റിവേഴ്സിബിളും ആണെങ്കിലും ചെറുതല്ലാത്ത ഒരു ഭയം ജസ്റ്റിനിൽ ജനിപ്പിച്ചിട്ടുണ്ട്.

ചില മണിക്കൂറുകൾക്കകം അദ്ദേഹം സ്റ്റീമിറ്റിൽ വരികയും വിറ്റ്നസകളുമായി ഒരു മുഖാമുഖ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുകയും ചെയ്തിരിക്കുന്നു!

നമ്മുടെ വിറ്റ്നസസ് വേറെ ലെവലല്ലേ ചങ്ക്സ്? 😀

Sort:  

ഏതായാലും നല്ല ഒരു തുടക്കം ആയിട്ട് കാണാം ഇതിനെ അല്ലേ?

തീർച്ചയായും!

നമ്മുടെ വിറ്റ്നസസ് വേറെ ലെവലല്ലേ ചങ്ക്സ്? 😀

I wish I could translate this to English and share with others :D

Haha.. impossible.. in Tamil and other dravidian languages, similar expression holds the same meaning. English cannot understand the essence! :D

 5 years ago Reveal Comment